Fri, 11 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Open Universit

Kollam

ശ്രീ​നാ​രാ​യ​ണ​ഗു​രു ഓ​പ്പ​ണ്‍ യൂ​ണി​വേ​ഴ്‌​സി​റ്റി​യെ ത​ക​ര്‍​ക്കാ​ന്‍ ശ്ര​മം: വൈ​സ് ചാ​ന്‍​സ​ല​ര്‍

കൊ​ല്ലം: ശ്രീ​നാ​രാ​യ​ണ ഗു​രു ഓ​പ്പ​ണ്‍ യൂ​ണി​വേ​ഴ്‌​സി​റ്റി​ക്കെ​തി​രെ​യു​ള്ള പ്ര​ചാ​ര​ണ​ങ്ങ​ള്‍ അ​ടി​സ്ഥാ​ന ര​ഹി​ത​മാ​ണെ​ന്ന് വൈ​സ് ചാ​ന്‍​സ​ല​ര്‍ പ്ര​ഫ. ഡോ.​വി.​പി. ജ​ഗ​തീ​രാ​ജ് പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ വ്യ​ക്ത​മാ​ക്കി.

യൂ​ണി​വേ​ഴ്‌​സി​റ്റി​യു​ടെ അ​ക്കാ​ഡ​മി​ക പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ​യും പ​രീ​ക്ഷാ ന​ട​ത്തി​പ്പി​നെ​യും കു​റി​ച്ച് ചി​ല മാ​ധ്യ​മ​ങ്ങ​ളി​ല്‍ വ​രു​ന്ന വാ​ര്‍​ത്ത​ക​ള്‍ വാ​സ്ത​വ വി​രു​ദ്ധ​വും തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന​തു​മാ​ണ്. യു​ജി​സി നി​റു​ത്ത​ലാ​ക്കി​യ പ്രൈ​വ​റ്റ് ര​ജി​സ്‌​ട്രേ​ഷ​ന്‍ സ​മ്പ്ര​ദാ​യം നി​യ​മ വി​രു​ദ്ധ​മാ​യി തി​രി​കെ കൊ​ണ്ടു​വ​രാ​ന്‍ ശ്ര​മി​ക്കു​ന്ന ചി​ല സ്വ​കാ​ര്യ വി​ദ്യാ​ഭ്യാ​സ ഏ​ജ​ന്‍​സി​ക​ളും പാ​ര​ല​ല്‍ കോ​ള​ജു​ക​ളു​മാ​ണ് ഇ​ത്ത​രം പ്ര​ചാ​ര​ണ​ങ്ങ​ള്‍​ക്ക് പി​ന്നി​ലു​ള്ള​ത്. അം​ഗീ​കാ​ര​മി​ല്ലാ​ത്ത കോ​ഴ്‌​സു​ക​ള്‍ ന​ട​ത്തു​ന്ന ചി​ല സ്ഥാ​പ​ന​ങ്ങ​ള്‍, വി​ദ്യാ​ര്‍​ഥി​ക​ളെ ചൂ​ഷ​ണം ചെ​യ്യാ​നും യൂ​ണി​വേ​ഴ്‌​സി​റ്റി​യെ താ​റ​ടി​ച്ച് കാ​ണി​ക്കാ​നും ന​ട​ത്തു​ന്ന ഗൂ​ഡ​ശ്ര​മ​ങ്ങ​ളെ പൊ​തു​സ​മൂ​ഹം തി​രി​ച്ച​റി​യ​ണം.

ശ്രീ​നാ​രാ​യ​ണ​ഗു​രു ഓ​പ്പ​ണ്‍ യൂ​ണി​വേ​ഴ്‌​സി​റ്റി​യു​ടെ എ​ല്ലാ യു.​ജി, പി.​ജി പ്രോ​ഗ്രാ​മു​ക​ള്‍​ക്കും യു​ജി​സി, ഡി​ഇ​ബി അം​ഗീ​കാ​ര​മു​ണ്ട്. യൂ​ണി​വേ​ഴ്‌​സി​റ്റി ന​ല്‍​കു​ന്ന ബി​രു​ദ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ ഇ​ന്ത്യ​യി​ലെ മ​റ്റേ​തൊ​രു യൂ​ണി​വേ​ഴ്‌​സി​റ്റി ബി​രു​ദ​ങ്ങ​ള്‍​ക്കും തു​ല്യ​മാ​ണ്.

ഉ​ന്ന​ത പ​ഠ​ന​ത്തി​നും കെ​പി​എ​സ്‌​സി, യു​പി​എ​സ്‌​സി ഉ​ള്‍​പ്പെടെ​യു​ള്ള എ​ല്ലാ മ​ത്സ​ര പ​രീ​ക്ഷ​ക​ള്‍​ക്കും ജോ​ലി​ക​ള്‍​ക്കും പൂ​ര്‍​ണ​മാ​യും അം​ഗീ​കൃ​ത​മാ​ണ്. യൂ​ണി​വേ​ഴ്‌​സി​റ്റി​ക്ക് എ​ന്‍​സി​ഇ​ടി​വി അ​ക്ര​ഡി​റ്റേ​ഷ​നും കെ​ഐ​ആ​ര്‍​എ​ഫ് റാ​ങ്കിം​ഗി​ല്‍ 11-ാം സ്ഥാ​ന​വും ല​ഭി​ച്ചി​ട്ടു​ണ്ട്. എ​ന്‍​ആ​ര്‍​എ​ഫ് റാ​ങ്കിം​ഗി​നും നാ​ക് അ​ക്ര​ഡി​റ്റേ​ഷ​നും യൂ​ണി​വേ​ഴ്‌​സി​റ്റി സ​ജ്ജ​മാ​ണ്.

സം​സ്ഥാ​ന​ത്തു​ട​നീ​ളം അ​ഞ്ച് റീ​ജണൽ കേ​ന്ദ്ര​ങ്ങ​ളും 79 പ​ഠ​ന കേ​ന്ദ്ര​ങ്ങ​ളും 100 പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ളും പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ട്. ഈ ​അ​ദ്ധ്യ​യ​ന വ​ര്‍​ഷം എ​ക്‌​സാം ഓ​ണ്‍​ഡി​മാ​ന്‍​ഡ്, ഓ​ണ്‍ സ്‌​ക്രീ​ന്‍ വാ​ലു​വേ​ഷ​ന്‍, ഡി​ജി ഗു​രു ഓ​ണ്‍​ലൈ​ന്‍ പ്ലാറ്റ്‌​ഫോം എ​ന്നി​വ ന​ട​പ്പാ​ക്കും.

ശ്രീ​നാ​രാ​യ​ണ മെ​രി​റ്റ് സ്‌​കോ​ള​ര്‍​ഷി​പ്പ്, ഇ ​ഗ്രാ​ന്‍റ്സ് തു​ട​ങ്ങി​യ ആ​നു​കൂ​ല്യ​ങ്ങ​ള്‍ ല​ഭ്യ​മാ​ണ്. ഒ​രു ല​ക്ഷ​ത്തി​ല​ധി​കം പ​ഠി​താ​ക്ക​ള്‍ നി​ല​വി​ലു​ണ്ട്.
ശ്രീ​നാ​രാ​യ​ണ​ഗു​രു​വി​ന്‍റെ നാ​മ​ധേ​യ​ത്തി​ലു​ള്ള യൂ​ണി​വേ​ഴ്‌​സി​റ്റി​യെ ത​ക​ര്‍​ക്കാ​നു​ള്ള ബോ​ധ​പൂ​ര്‍​വ​മാ​യ ശ്ര​മ​ങ്ങ​ളെ പൊ​തു​സ​മൂ​ഹ​വും മാ​ദ്ധ്യ​മ​ങ്ങ​ളും ചെ​റു​ക്ക​ണം.

നാ​ല് വ​ര്‍​ഷം മാ​ത്രം പി​ന്നി​ട്ട യൂ​ണി​വേ​ഴ്‌​സി​റ്റി എ​ന്ന നി​ല​യി​ല്‍ ചെ​റി​യ പോ​രാ​യ്മ​ക​ള്‍ ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ന്നും അ​ത് പ​രി​ഹ​രി​ച്ചു​വ​രി​ക​യാ​ണെ​ന്നും വൈ​സ് ചാ​ന്‍​സ​ല​ര്‍ പ​റ​ഞ്ഞു.

പ​രീ​ക്ഷാ ക​ണ്‍​ട്രോ​ള​ര്‍ പ്ര​ഫ. ഡോ. ​ആ​ന​ന്ദ​ര​ശ്മി, ഫി​നാ​ന്‍​സ് ഓ​ഫീ​സ​ര്‍ എം.​എ​സ്. ശ​ര​ണ്യ, റീ​ജ​ണ​ല്‍ ഡ​യ​റ​ക്ട​ര്‍ പ്ര​ഫ.​ഡോ.​സോ​ഫി​യ രാ​ജ​ന്‍, സൈ​ബ​ര്‍ ക​ണ്‍​ട്രോ​ള​ര്‍ ടി. ​ബി​ജു​മോ​ന്‍ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.

Latest News

Corehub Up